ദുബായ്: ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. ഇന്ത്യൻ സമയം രാത്രി 7.30ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ദുബായിലാണ് മത്സരം. ഫൈനലിൽ മൂന്നുതവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, രണ്ടു തവണ ചാമ്പ്യന്മാരായിട്ടുള്ള കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം നേടാനുള്ള അവസരമാണ്. മെഗാലേലത്തിനു മുൻപുള്ള ജേതാക്കളെ കണ്ടെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി. ഓപ്പണർ ശുഭ്മാൻ ഗില്ലും വെങ്കിടേഷ് അയ്യറും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയാൽ ചെന്നൈ വിയർക്കും. ഐപിഎൽ രണ്ടാം പാദത്തിൽ മികച്ച ബാറ്റിങ് നിരയാണ് കൊൽക്കത്തയുടെ കരുത്ത്.
Read Also:- വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്!
മികച്ച ഫോമിൽ എത്തിയ സുനിൽ നരെയ്നും ഓയിൻ മോർഗൻ എന്ന ക്യാപ്റ്റന്റെ തന്ത്രവും കൊൽക്കത്തയ്ക്ക് കിരീട സാധ്യത ഏറെയാണ്. ഐപിഎൽ ആദ്യപകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തക്ക് മൂന്നാം കിരീടം ചൂടാം. എന്നാൽ ക്യാപ്റ്റൻ ധോണിയുടെ തന്ത്രവും, ഓപ്പണിങ് കൂട്ടുകെട്ടുമാണ് ചെന്നൈയുടെ കരുത്ത്.
Post Your Comments