മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, സിഎസ്കെയുടെ ആശങ്ക ബൗളര്‍മാരാണ്. കോടികള്‍ മുടക്കി സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍ ദീപക് ചഹാറിന് ഇന്നത്തെ മത്സരം കളിക്കാനാവില്ല. സൂപ്പർ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയും ഇന്ന് ചെന്നൈയുടെ ആദ്യ ഇലവനിലുണ്ടാവില്ല.
കഴിഞ്ഞ തവണത്തെ ടോപ് സ്‌കോറർ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ന്യൂസിലന്‍ഡ് താരം ഡെവോൺ കോൺവേ ഓപ്പണറാകും. വിക്കറ്റ് കീപ്പറും ഇതിഹാസ താരവുമായ എംഎസ് ധോണിക്കൊപ്പം റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായുഡുവും മധ്യനിര ഭരിക്കും.
നായകന്‍ രവീന്ദ്ര ജഡേജ, ശിവം ദുബേ, മിച്ചല്‍ സാന്‍റ്‌നര്‍, ഡ്വെയ്‌ന്‍ ബ്രാവോ എന്നിവരാകും ഓള്‍റൗണ്ടര്‍മാര്‍. ദീപക് ചാഹറിന് പരിക്കേറ്റതോടെ ബൗളിംഗ് ചെന്നൈക്ക് വെല്ലുവിളിയാണ്. ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍നെയ്‌ക്കൊപ്പം ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍ പ്ലേയിംഗ് ഇലവനിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ.
Read Also:- മികച്ച ഓഫറുകൾ നൽകാൻ തയ്യാർ: എംബാപ്പയെ റാഞ്ചാൻ ബാഴ്‌സലോണ
ചെന്നൈയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എം എസ് ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബേ, മിച്ചല്‍ സാന്‍റ്‌നര്‍, ഡ്വെയ്‌ന്‍ ബ്രാവോ, രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍, ആദം മില്‍നെ.
Post Your Comments