ThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamKeralaNattuvarthaLatest NewsNewsIndia

‘ഭര്‍ത്താക്കന്‍മാരോട് പ്രതികരിച്ചാൽ അതോടെ അവള്‍ കുടുംബത്തില്‍ പിറക്കാത്തവളാകും, ഒരുമ്പെട്ടവളാകും, ഫെമിനിച്ചിയാകും’

ഉത്രയും വിസ്മയയുമൊക്കെ മരിച്ചത് കൊണ്ട് മാത്രമാണ് മലയാളികള്‍ക്ക് അവരോടൊക്കെ സഹതാപമുള്ളത്

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പെരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ഗാർഹിക പീഡനങ്ങളും സൃഷ്ടിക്കുന്നത് പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെയാണ് ഫേസ്ബുക് കുറിപ്പ്. 99% മാതാപിതാക്കളും ഇരുപത് വയസ്സിനപ്പുറം മകള്‍ സ്വന്തം വീട്ടില്‍ താമസിക്കുന്നത് ഒരു ഭാരമായി കാണുന്നവരാണെന്ന് സുറുമി എന്ന യുവതിയുടെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

Also Read:പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി: വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം എംഎൽഎമാർ

മകള്‍ സ്വന്തം പാര്‍ട്ട്ണറെ തിരഞ്ഞെടുക്കുന്നത് തങ്ങളോടുള്ള നന്ദികേടായി കാണുന്നവരാണെന്നും മകളുടെ പാര്‍ട്ട്ണറുടെ സ്വഭാവഗുണങ്ങളേക്കാള്‍ പണവും ജാതിയും മതവും സോഷ്യല്‍ സ്റ്റാറ്റസും മാത്രമാണ് പ്രധാനമെന്ന് കരുതുന്നവരാണെന്നും ഫേസ്ബുക് കുറിപ്പിൽ യുവതി ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

99% മാതാപിതാക്കളും ഇരുപത് വയസ്സിനപ്പുറം (ചിലയിടത്ത് 18 ) മകള്‍ സ്വന്തം വീട്ടില്‍ താമസിക്കുന്നത് ഒരു ഭാരമായി കാണുന്നവരാണ്. മകള്‍ സ്വന്തം പാര്‍ട്ട്ണറെ തിരഞ്ഞെടുക്കുന്നത് തങ്ങളോടുള്ള നന്ദികേടായി കാണുന്നവരാണ്. മകളുടെ പാര്‍ട്ട്ണറുടെ സ്വഭാവഗുണങ്ങളേക്കാള്‍ പണവും ജാതിയും മതവും സോഷ്യല്‍ സ്റ്റാറ്റസും മാത്രമാണ് പ്രധാനമെന്ന് കരുതുന്നവരാണ്.

മകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കാന്‍ വേണ്ടി പണം ചിലവഴിക്കാതെ മരുമകന് സ്ത്രീധനം നല്‍കാന്‍ പണം ചിലവഴിക്കുന്നവരാണ്.
വിവാഹശേഷം മകള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ച് വരുന്നത് അപമാനമായി കാണുന്നവരാണ് .
ഭര്‍തൃവീട്ടില്‍ മകള്‍ യാതന അനുഭവിക്കുകയാണെന്ന് അറിഞ്ഞാലും നാട്ടുകാരും ബന്ധുക്കളും എന്ത് വിചാരിക്കും എന്ന് കരുതി അവളോട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാന്‍ പറയുന്നവരാണ്.

ഉത്രയും വിസ്മയയുമൊക്കെ മരിച്ചത് കൊണ്ട് മാത്രമാണ് മലയാളികള്‍ക്ക് അവരോടൊക്കെ സഹതാപമുള്ളത്. മരിക്കാതെ സഹിച്ച് ജീവിക്കുന്ന സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്‍മാരോട് പ്രതികരിക്കുകയോ ഡൈവോഴ്സ് ചെയ്യുകയോ ചെയ്താല്‍ അതോടെ അവള്‍ കുടുംബത്തില്‍ പിറക്കാത്തവളാകും, ഒരുമ്പെട്ടവളാകും, ഫെമിനിച്ചിയാകും.

ഡൈവോഴ്സ് ചെയ്ത മകളേക്കാള്‍ ആത്മഹത്യ ചെയ്യുന്ന മകളാണ് ഇവര്‍ക്ക് അഭിമാനം. ജനിപ്പിച്ച് ഇരുപത് വര്‍ഷം വളര്‍ത്തിയ കണക്കും പറഞ്ഞ് ഒരു മനുഷ്യായുസ്സ് മുഴുവന്‍ തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവനെ സഹിച്ച് ജീവിക്കാന്‍ ആവശ്യപ്പെടുന്ന അല്‍പ്പന്‍മാരാണ് ഭൂരിഭാഗവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button