ദുബായ്: യുഎഇ എല്ലാവരുടെയും രാജ്യമാണെന്നും എല്ലാവരുടെയും വീടാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക് കരുതല്‍ ഉണ്ടായിരുന്നു: മോഹന്‍ ഭാഗവത്
യുഎഇ എല്ലാവരുടെയും രാജ്യമാണെന്നും എല്ലാവരുടെയും വീടാണെന്നും തങ്ങൾ പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സേവനങ്ങൾ എല്ലാവർക്കും ലഭ്യമായി തുടരും. എല്ലാവരുമായും മികച്ച ബന്ധം പുലർത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അസ്ദ ബിസിഡബ്ല്യു അറബ് യൂത്ത് സർവേയുടെ പതിമൂന്നാം പതിപ്പ് പുറത്തിറങ്ങിയതിന് മുന്നോടിയായാണ് ശൈഖ് മുഹമ്മദിന്റെ പരാമർശം. 47 ശതമാനം അറബ് യുവാക്കൾക്ക് ജീവിക്കാൻ ഇഷ്ടമുള്ള രാജ്യമാണ് യുഎഇ എന്നാണ് വാർഷിക സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. സർവ്വേയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം അമേരിക്കയും മൂന്നാം സ്ഥാനത്തുള്ള കാനഡയുമാണ്.
Read Also: അമ്മയെ കൊലപ്പെടുത്തിയതിന് അച്ഛനെ ശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ ഒന്നുമറിയാതെ രണ്ടര വയസ്സുകാരന്‍
Post Your Comments