KollamKeralaNattuvarthaNews

അമ്മയെ കൊലപ്പെടുത്തിയതിന് അച്ഛനെ ശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ ഒന്നുമറിയാതെ രണ്ടര വയസ്സുകാരന്‍

അഞ്ചുലക്ഷം പിഴത്തുക കുഞ്ഞിനു നല്‍കാന്‍ കോടതി ഉത്തരവ്

കൊല്ലം: ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് വിധിച്ച അഞ്ചുലക്ഷം രൂപ പിഴത്തുക ഉത്രയുടെയും സൂരജിന്റെയും മകന് നല്‍കണമെന്ന് കോടതി. കൊലക്കുറ്റത്തിനാണ് കോടതി അഞ്ചുലക്ഷം രൂപ പിഴയിട്ടത്. കൊലപാതക ശ്രമത്തിന് അമ്പതിനായിരം രൂപയും തെളിവ് നശിപ്പിക്കലിന് പതിനായിരം രൂപയും പിഴയിട്ടു. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് സൂരജിന് ശിക്ഷ വിധിച്ചത്.

ഉത്രയുടെയും സൂരജിന്റെയും മകന്‍ ആര്‍ജവ് ഉത്രയുടെ കുടുംബവീട്ടിലാണുള്ളത്. അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന് അച്ഛനെ ശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ ഇതൊന്നുമറിയാതെ രണ്ടര വയസ്സുകാരന്‍ ഓടിക്കളിക്കുകയായിരുന്നു. കുട്ടിയെ ഏറ്റെടുത്ത ശേഷം കുഞ്ഞിന് സൂരജിന്റെ വീട്ടുകാര്‍ ഇട്ട ധ്രുവ് എന്ന പേര് മാറ്റി ആര്‍ജവ് എന്ന് പേരിടുകയായിരുന്നു.

കുട്ടികൾക്കെതിരായ കുറ്റകൃത്യം അന്വേഷിക്കാൻ റോബോട്ട് പോലീസ്: ഔദ്യോഗികമായി ചുമതല കൈമാറി

ഉത്രയുടെ മരണശേഷം സൂരജ് കൂട്ടിക്കൊണ്ടുപോയ കുഞ്ഞിനെ നിയമ സഹായത്തോടെയാണ് തിരികെ കൊണ്ടുവന്നത്. മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന കുറച്ചെങ്കിലും മറക്കുന്നത് ആര്‍ജവിന്റെ കളികളും ചിരിയും കാണുമ്പോഴാണെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനനും അമ്മ മണിമേഖലയും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button