ദില്ലി: മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക് കരുതല്‍ ഉണ്ടായിരുന്നുവെന്ന് മോഹന്‍ ഭാഗവത്. അവര്‍ ഇരുവരും രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ടവരായിരുന്നുവെന്നും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദനും പിന്നീട് സ്വാമി ദയാന്ദന സരസ്വതിയും യോഗി അര്‍വിന്ദും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിഷേധിക്കലാണ്: ജോമോൻ പുത്തൻപുരയ്ക്കൽ
‘സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങളുണ്ടാകുന്നുന്നു. അത്തരം ശ്രമങ്ങളുടെ യഥാര്‍ഥ ലക്ഷ്യം ഒരു വ്യക്തിയല്ല, ഇന്ത്യന്‍ ദേശീയത തന്നെയാണ്. എല്ലാവരും യോജിച്ചാല്‍ പലര്‍ക്കും പണിയില്ലാതാകും’, മോഹൻ ഭഗവത് പറഞ്ഞു.
‘അഖണ്ഡ ഭാരതം യാഥാര്‍ഥ്യമാകുമെന്ന് യോഗി അര്‍വിന്ദ് പറഞ്ഞിട്ടുണ്ട്. രാം മനോഹര്‍ ലോഹ്യയുടെയും സ്വപ്നമായിരുന്നു അഖണ്ഡ ഭാരതമെന്നും ഐക്യപ്പെടാനുള്ള ശക്തിയായി ‘ഹിന്ദുയിസം’ പ്രവര്‍ത്തിക്കും. ആശയങ്ങളില്‍ പരസ്പര വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക് കരുതല്‍ ഉണ്ടായിരുന്നു’, മോഹന്‍ ഭഗവത് കൂട്ടിച്ചേർത്തു.
Post Your Comments