തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച് അടുത്ത ഘട്ടം ശിക്ഷാ നടപടിയെടുക്കുമെന്നും നിയമസഭയിൽ വച്ച് മന്ത്രി പറഞ്ഞു.
Also Read:കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്റിന് അയച്ച് കെ സുധാകരന്‍
എന്നാൽ മന്ത്രിയുടെ അറിവോടെയാണ് മരം മുറി നടന്നതെന്നാണ് പ്രാഥമിക അന്വേഷണങ്ങളിൽ വ്യക്തമായത്. കൂടാതെ ഉന്നതരായിട്ടുള്ള ഉദ്യോഗസ്ഥരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേസിൽ ഉൾപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നുണ്ടെങ്കിലും അതൊന്നും വിശ്വാസയോഗ്യമല്ലെന്നാണ് സാമൂഹ്യമാധ്യമങ്ങൾ വിലയിരുത്തുന്നത്.
അതേസമയം, ഒന്നാം പിണറായി സർക്കാരിനും, രണ്ടാം പിണറായി സർക്കാരിനും വലിയ തലവേദനയാണ് മന്ത്രി എ കെ ശശീന്ദ്രൻ സൃഷ്ടിച്ചിരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങൾ വിലയിരുത്തുന്നു. ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് നടന്ന ഫോൺ വിളിക്കേസും, രണ്ടാം സർക്കാരിന്റെ കാലത്ത് നടന്ന പീഡനക്കേസ് ഒത്തുതീർപ്പും, മുട്ടിൽ മരം മുറിയും അതിന് ഉദാഹരണങ്ങളാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments