തിരുവനന്തപുരം: പൊതുജനങ്ങളോട് കാട്ടുപോത്തിന്റേത് ഫ്രണ്ട്‌ലി ഇടപെടലാണെന്ന വിവാദ പ്രസ്താവനയുമായി വനംമന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപോത്ത് സാധാരണ ജനങ്ങളെ അക്രമിക്കാറില്ലെന്നും ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളതെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഭേദഗതിക്ക് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ സര്‍ക്കാരിന് അതിയായ ഉത്കണ്ഠയുണ്ടെന്നും സാധാരണ നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ജനജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുമെന്നും സര്‍ക്കാരുമായി സഹകരിക്കണമെന്നും എകെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അനുമതിയുടെ കാലാവധി നീട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments