Latest NewsIndiaNews

ലഹരി മരുന്ന് കണ്ടെടുക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ പോലും ഉണ്ടായിരുന്നില്ല: അഭിഭാഷകന്‍ കോടതിയില്‍

മുംബയ്: ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലഹരി മരുന്ന് കണ്ടെടുക്കുമ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍. ആര്യന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ ഇക്കാര്യം പരാമർശിച്ചത്.

എൻസിബി പരിശോധന നടത്തുന്ന സമയത്ത് ആര്യന്‍ കപ്പലില്‍ ഇല്ലായിരുന്നുവെന്നും കപ്പലില്‍ ഇല്ലാത്ത ആര്യനെ എങ്ങനെ മയക്കുമരുന്നുമായി പിടികൂടിയെന്ന് മനസിലാകുന്നില്ലെന്നും ആര്യന്‍ ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് ദേശായി കോടതിയില്‍ ചോദിച്ചു. എന്‍സിബി കെട്ടിച്ചമച്ച കേസാണ് ഇതെന്നും കപ്പലില്‍ പോലും ഇല്ലാത്ത ആര്യനെ കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ ലക്ഷ്യം മനസിലാകുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി നാളെയും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button