ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

അദാനി വരുന്നത് നല്ലതിന്, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എം പി ശശി തരൂർ വീണ്ടും രംഗത്ത്. അദാനി വരുന്നത് തലസ്ഥാന നഗരത്തി​ന്റെ വികസനത്തിന് നല്ലതാണ്. തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച്‌ എപ്പോഴും പരാതികളുയര്‍ന്നിരുന്നുവെന്ന് ശശി തരൂർ പറഞ്ഞു.

Also Read:സവര്‍കര്‍ മഹാനായ സ്വാതന്ത്ര്യ സമരസേനാനി, അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും തെറ്റ്: രാജ്​നാഥ്​ സിങ്​

‘വിമാനത്താവളം നന്നായി പ്രവര്‍ത്തിക്കണമെന്നത് തിരുവനന്തപുരം നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. വിമാനത്താവളത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ഓഫറാണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിൽ തൊഴിലാളികളും പൂർണ്ണ സംതൃപ്തരാണ്’ ശശി തരൂർ എം പി അഭിപ്രായപ്പെട്ടു.

‘രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്​ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇവിടെയും കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നാണ്​ പ്രതീക്ഷ. അതിനാല്‍ അവര്‍ക്ക് അവസരം നല്‍കണം. ഇത്​ തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടേതല്ല’, തരൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button