മലപ്പുറം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ കരിപ്പൂരില്‍ കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സുമയ്യ അബു ദമ്പതികളുടെ മക്കളായ റിസ്വാന (8), ഏഴുമാസം പ്രായമുള്ള റിന്‍സാന എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് കുട്ടിയുടെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നത്. മുഹമ്മദ് കുട്ടിയുടെ മകളാണ് സുമയ്യ.
കരിപ്പൂര്‍ മാതംകുളത്ത് ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. വീടിന്റെ ഭിത്ത് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments