YouthLatest NewsNewsMenWomenLife Style

താറാവ് മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ!

താറാവ് മുട്ടയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍ എ, തിമിരം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. പ്രത്യേകിച്ചു കുട്ടികള്‍ക്ക്.

Read Also:- സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ!

ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്.

താറാവ് മുട്ട സാധാരണ കോഴിമുട്ടയേക്കാൾ വലുതാണ്. ഒരു താറാവ് മുട്ടയുടെ വെള്ളയിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ 6 ഗ്രാം പ്രോട്ടീനിമാണ് അടങ്ങിയിരിക്കുന്നത്. കോഴിമുട്ടയെക്കാൾ താറാവ് മുട്ടയാണ് ​ഗുണങ്ങളിൽ ഏറെ മുന്നിലുള്ളത്.

shortlink

Post Your Comments


Back to top button