PalakkadNattuvarthaLatest NewsKeralaNews

ശുചിമുറിയെന്ന് കരുതി യാത്രക്കിടയില്‍ ട്രെയിനി‍ന്‍റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന്‍ പുറത്തേക്ക്​ വീണ്​ മരിച്ചു

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം

നിലമ്പൂർ: യാത്രക്കിടയില്‍ ശുചിമുറിയെന്ന് കരുതി ട്രെയിനിന്‍റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന് ദാരുണാന്ത്യം. മമ്പാട് പുള്ളിപ്പാടം കുണ്ടന്‍തൊടിക സിദ്ദീഖിന്‍റെ മകന്‍ മുഹമ്മദ് ഇഷാനാണ് ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക്​ വീണ്​ മരിച്ചത്.

മൂലേടം റെയില്‍വേ മേല്‍പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. തിരുവനന്തപുരത്ത് വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം കുടുംബസമേതം രാജ‍്യറാണി എക്സ്പ്രസില്‍ മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. മുഹമ്മദ് ഇഷാൻ വീഴുന്നത് കണ്ട് ബന്ധുക്കള്‍ ഉടൻ തന്നെ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി.

പോരാട്ടങ്ങൾക്ക് പിന്തുണ: നന്ദി അറിയിക്കാനെത്തിയ ഐഷ സുൽത്താനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് പിണറായി വിജയൻ

സ്ഥലത്ത് നാട്ടുകാരും ബന്ധുകളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രദേശത്തെ കലുങ്കിനടിയില്‍ നിന്ന്​ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പരതമ്മല്‍ എയുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ‍്യാര്‍ഥിയായിരുന്നു. മാതാവ്: ജസ്​ല. സഹോദരി ഫാത്തിമ ലിയാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button