ThiruvananthapuramLatest NewsKeralaNattuvarthaNews

പോരാട്ടങ്ങൾക്ക് പിന്തുണ: നന്ദി അറിയിക്കാനെത്തിയ ഐഷ സുൽത്താനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് പിണറായി വിജയൻ

ഐഷ സുൽത്താന തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : ലക്ഷദ്വീപില്‍ കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐഷയ്ക്ക് സംസ്ഥാനത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഐഷയോട് ദ്വീപിലെ പോരാട്ട വിശേഷങ്ങളും തിരക്കി. നേരത്തെ ലക്ഷദ്വീപിന് പിന്തുണ നല്‍കിക്കൊണ്ട് കേരളം നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാർ നൽകുന്ന പിന്തുണയ്ക്ക് നേരിട്ട് കണ്ട് നന്ദി അറിയിക്കുന്നതിനായിട്ടാണ് ഐഷ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞതായി ഐഷ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button