തിരുവനന്തപുരം: കേരളം സുരക്ഷിത സ്ഥാനത്തെക്കെന്നതിന്റെ സൂചനയായി കേരളം നടത്തിയ സീറോ പ്രിവേലന്‍സ് പഠന റിപ്പോര്‍ട്ട്. സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠന റിപ്പോര്‍ട്ടിൽ പതിനെട്ട് വയസിന് മുകളിലുള്ളവരില്‍ 82 ശതമാനം പേരിലും ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി. 5 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 40.2 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്.
Also Read:‘പങ്കാളി ഇങ്ങനെയായിരുന്നെങ്കിൽ..’ : ഭാര്യയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാട് ഇങ്ങനെ
അതേസമയം, ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ 65.4 ശതമാനം പേരും പ്രതിരോധശേഷി ആര്‍ജിച്ചുവെന്നാണ് കണ്ടെത്തല്‍. വാക്സിനേഷന്‍ പരമാവധി പേരിലേക്ക് എത്തിക്കാനായതിന്റെ ഫലമാണ് ഈ കണക്കുകളെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന നിയമസഭ സമ്മേളനത്തിൽ യുഡിഎഫ് എംല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് സെപ്റ്റംബറില്‍ നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠനത്തിലെ കണ്ടെത്തലുകള്‍ മറുപടിയായി സർക്കാർ പുറത്തു വിട്ടിരിക്കുന്നത്.
Post Your Comments