KozhikodeLatest NewsKeralaNattuvarthaNews

മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ അഞ്ച് വര്‍ഷം മുമ്പ് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2017 ലാണ് താമരശേരി സ്വദേശിനിയായ ഹർഷീന അഷ്റഫ് എന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിനിടെ കത്രിക വയറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഹർഷീനയ്ക്ക് അവശതയും വേദനയും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കത്രിക യുവതിയുടെ വയറ്റിലായിരുന്നു.

രമേശൻ നായരും ഹരിയും ജൂഡും മലയാള സിനിമയിൽ വ്യത്യസ്തരാകുന്നത് എങ്ങനെ?

അതേസമയം, കഴിഞ്ഞ ആറുമാസമായി വയറ്റിൽ അസ്വസ്ഥത കൂടിയതോടെയാണ് ഹർഷീന സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button