വടകര: സഹോദരന്റെ പിറന്നാളാഘോഷിക്കാൻ കടല് കാണാൻ പോയ സഹോദരി തിരയില്‍പെട്ട് മരിച്ചു. മണിയൂര്‍ കുറുന്തോടി കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ (11) യാണ് മരിച്ചത്. കൊളാവിപ്പാലം-കോട്ടക്കടപ്പുറം കടല്‍ത്തീരത്ത് ഇന്നലെ വൈകീട്ടാണ് അപകടം. അമ്മയോടൊപ്പം കടല്‍ത്തീരത്ത് നിന്ന കുട്ടി ആഞ്ഞടിച്ച തിരമാലയില്‍പെട്ട് ഒഴുകിപ്പോകുകയായിരുന്നു.
Also Read:നടന്‍ നെടുമുടി വേണു ആശുപത്രിയില്‍: ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
കുഞ്ഞ് തിരയിൽപ്പെട്ട് ഒലിച്ചു പോകുന്നത് കണ്ട അമ്മയുടെ നിലവിളികേട്ട് കക്കവാരുന്ന തൊഴിലാളികള്‍ കുട്ടിയെ കടലിൽ നിന്ന് കരയ്ക്കെത്തിച്ചു. തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയിലും പിനീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സനോമിയയുടെ സഹോദരന്‍ സിയോണിന്റെ പിറന്നാളായിരുന്നു ഇന്നലെ.
അതേസമയം, ശക്തമായ കാലവർഷം മൂലം സംസ്ഥാനത്തെ കടൽത്തീരങ്ങളിൽ എല്ലാം തന്നെ ജാഗ്രത പുലർത്തണമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. കടൽ ക്ഷോഭമാണെന്നും, മുൻ കരുതലുകൾ ഇല്ലാതെ കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
Post Your Comments