ദോഹ: അടിമുടി രൂപമാറ്റവുമായി ഖത്തർ പെട്രോളിയം. ഇനി മുതൽ ‘ഖത്തർ എനർജി’ എന്നായിരിക്കും ഖത്തർ പെട്രോളിയം അറിയപ്പെടുക. പേരിൽ മാത്രമല്ല ലോഗോയിലും ഖത്തർ പെട്രോളിയം മാറ്റം വരുത്തിയിട്ടുണ്ട്. ഖത്തർ എനർജിയ്ക്കായി പുതിയ മുദ്രാവാക്യവും അധികൃതർ പ്രഖ്യാപിച്ചു. ഖത്തർ എനർജി പ്രസിഡന്റും ഊർജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അൽകാബിയാണ് കമ്പനിയുടെ പേരും പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചത്.
Read Also: ‘കാരണം അയാളുടെ പേര് ഖാൻ എന്നാണ്’: ആര്യൻ ഖാന്റെ അറസ്റ്റിൽ കേന്ദ്ര ഏജൻസികൾക്കെതിരെ മെഹബൂബ മുഫ്തി
‘നിങ്ങളുടെ ഊർജ പരിവർത്തന പങ്കാളി’ എന്നതാണ് ഖത്തർ എനർജിയുടെ പുതിയ മുദ്രാവാക്യം. ബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ലോഗോ മാറിയത്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പേരും മാറ്റിയിട്ടുണ്ട്. @qatar_energy എന്നതാണ് പുതിയ ട്വിറ്റർ അക്കൗണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments