CinemaLatest NewsBollywoodNewsIndiaEntertainment

ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ രഹസ്യ പുത്രനാണ് അബ്രാം ഖാൻ: വാർത്തയോടുള്ള ഷാരൂഖിന്റെ പ്രതികരണം ചർച്ചയാകുന്നു

അതിനൊപ്പം ഒരു വ്യാജ വീഡിയോ കൂടി ഉണ്ടായിരുന്നു

മുംബയ്: ലഹരിക്കേസിൽ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് ഷാരൂഖിന്റെ മുൻകാല വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് ലഭിക്കുന്നത്. അക്കൂട്ടത്തിൽ ഇളയമകനായ അബ്രാം ഖാൻ ആര്യന്റെ രഹസ്യപുത്രനെന്ന പരാമർശത്തോടുള്ള ഷാരൂഖിന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.

ഇളയ മകൻ അബ്രാം തന്റെ മൂത്ത കുട്ടി ആര്യന്റെ മകനാണെന്ന് അവകാശപ്പെട്ട പ്രചരണങ്ങളെ സധൈര്യം നേരിട്ട ഷാരൂഖ് അബ്രാമും തന്റെ മകൾ സുഹാനയും തമ്മിൽ 12 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്നും വ്യക്തമാക്കി.

‘നാലുവർഷം മുമ്പ്, ഞാനും എന്റെ ഭാര്യ ഗൗരി ഖാനും മൂന്നാമത്തെ കുട്ടി വേണമെന്ന് തീരുമാനിച്ചു. 15 വയസ്സുള്ള ഞങ്ങളുടെ ആദ്യത്തെ മകന്റെ രഹസ്യപുത്രനാണ് ഇതെന്ന് പലരും അവകാശപ്പെട്ടു. റൊമാനിയയിൽ കാർ ഓടിക്കുമ്പോൾ ഒപ്പമുള്ള ഒരു പെൺകുട്ടിയോടൊപ്പം അവൻ തന്റെ വികാരങ്ങൾ പങ്കിട്ടുവെന്നും അതോടൊപ്പം അവർ വാദിച്ചു. അതിനൊപ്പം ഒരു വ്യാജ വീഡിയോ കൂടി ഉണ്ടായിരുന്നു’. ഷാരൂഖ് ഖാൻ പറഞ്ഞു.

‘പങ്കാളി ഇങ്ങനെയായിരുന്നെങ്കിൽ..’ : ഭാര്യയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാട് ഇങ്ങനെ

‘ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ വളരെ അസ്വസ്ഥരായിരുന്നു. ഇപ്പോൾ 19 വയസ്സുള്ള എന്റെ മകൻ, ആരെങ്കിലും അവനോട് ഹലോ എന്ന് പറയുമ്പോൾ പോലും, ബ്രോ, എനിക്ക് ഒരു യൂറോപ്യൻ ഡ്രൈവിംഗ് ലൈസൻസ് പോലും ഇല്ലായിരുന്നു എന്നാവും മറുപടി കൊടുക്കുക.’ ഷാരൂഖ് ഖാൻ വ്യക്തമാക്കി.

ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂത്തമകൻ ആര്യൻ ഖാനെ മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇരുപത്തിമൂന്നുകാരനായ ആര്യനെ എൻസിബി ചോദ്യം ചെയ്യുകയും, വാട്ട്‌സ്ആപ്പ് ചാറ്റുകൾ പരിശോധിക്കുകയും ചെയ്തു. കേസിൽ കേന്ദ്ര ഏജൻസികളുടെ തുടരന്വേഷണം നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button