ThiruvananthapuramKollamKeralaNattuvarthaLatest NewsNews

ഉത്രയെ കൊന്നത് ആരാണെന്ന് അന്ന് തന്നെ മനസ്സിലായി: വാവ സുരേഷ്

കൊല്ലം: ഉത്രയെക്കൊന്നത് ആരാണെന്ന് വാർത്ത കണ്ടപ്പോൾ അന്ന് തന്നെ മനസ്സിലായെന്ന് വാവ സുരേഷ്. പാമ്പ്കടിയേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ അതൊരു സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ഉറപ്പിച്ചിരുന്നുവെന്ന് വാവ സുരേഷ് പറഞ്ഞു. ഇത്രയും വര്‍ഷത്തെ അനുഭവം വച്ചു നോക്കിയപ്പോള്‍ ഉത്രയെ കൊന്നതാണെന്ന് മനസ്സിലായെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് കാമുകനും സുഹൃത്തുക്കളും പീഡിപ്പിച്ചു, ശേഷം വീട്ടിലേക്ക് ബസ് കയറ്റി വിട്ടു

‘രണ്ടാം നിലയിലെ മുറിയില്‍ വെച്ച്‌ യുവതിക്ക് പാമ്ബ്കടിയേറ്റുവെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നി. ഇത്രയും കാലമായി ഒരിക്കല്‍ പോലും അങ്ങനെ ഒരു പാമ്പിനെ രണ്ടാം നിലയില്‍ നിന്ന് പിടിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. സാധാരണ ഗതിയില്‍ ഒരു പ്രകോപനവുമില്ലാതെ പാമ്പ് ആരെയും കടിക്കാറില്ല. രാത്രിയായാലും പകലായാലും മൂര്‍ഖന്‍ പാമ്പ് ചുമ്മാ ചെന്ന് ആരെയും കടിക്കാറില്ല. നമ്മള്‍ വേദനിപ്പിക്കുകയോ മറ്റോ ചെയ്താല്‍ മാത്രമെ കടിക്കുകയുള്ളൂ. അങ്ങനെയാണ് ഇവിടെ കടിപ്പിച്ചിരിക്കുന്നത്. ഉറക്കത്തില്‍ ഒരു കൊതുക് കടിച്ചാല്‍ പോലും ഞെട്ടി ഉണരാറുള്ള മനുഷ്യര്‍ മൂര്‍ഖനോ അണലിയോ കടിച്ചാല്‍ തീര്‍ച്ചയായും ഉണരേണ്ടതാണ്’, വാവ സുരേഷ് പറഞ്ഞു.

‘ഇരയെടുക്കാതെ നില്‍ക്കുന്ന പാമ്പുകളുടെ വീര്യം കുറച്ചു കൂടുതലായിരിക്കും. രക്തയോട്ടമുള്ള ശരീരത്തില്‍ മാത്രമേ പാമ്പ് കടിക്കാറുള്ളൂ. ഒരു മാംസത്തില്‍ കടിക്കാന്‍ സാധ്യത കുറവാണ്. മുറിക്കകത്ത് കയറാനുള്ള സാധ്യതയും കുറവാണ്. എ.സി റൂമാണ്, റൂം അടച്ചിട്ട നിലയിലായിരുന്നു. ജനലിലൂടെ കയറിയ പാടൊന്നുമില്ലായിരുന്നു. ഇഴഞ്ഞ പാടുകളൊന്നും കണ്ടില്ല’, വാവ സുരേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button