തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പുപിടിത്തം തടസപ്പെടുത്തുന്നതായി പരാതി പറഞ്ഞ് വാവ സുരേഷ്. ചില ഉദ്യോഗസ്ഥരാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നും പാമ്പു കടിയേറ്റതിനേക്കാള്‍ കടുത്ത മാനസികാവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും വാവ സുരേഷ് വ്യക്തമാക്കി. വിഷയം മന്ത്രി വിഎന്‍ വാസവനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാമ്പുപിടിത്തത്തിനിടയിൽ മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം, വീണ്ടും പാമ്പിനെ പിടിക്കുന്നതില്‍ സജീവമായി വരികയാണ് വാവ സുരേഷ്. പത്തനംതിട്ടയിലെ തണ്ണിത്തോട്ടിൽ പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം സുരേഷ് രാജവെമ്പാലയെ പിടികൂടിയിരുന്നു.
നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്ക് അവധി: വിശദവിവരങ്ങൾ
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടി കക്കി ഉൾവനത്തില്‍ തുറന്നുവിടുകയായിരുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
Post Your Comments