ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ നവജ്യോത് സിങ് സിദ്ദുവിന്‍റെ വിഡിയോ പുറത്ത്. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ദു ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. അവര്‍ എന്നെ മുഖ്യമന്ത്രിയാക്കണമായിരുന്നുവെന്ന് സിദ്ദു പറയുന്നു.
A viral alleged video of Navjot Singh Sidhu is surfacing on the internet, in which he can be heard saying ” where is sucess? Make Son of Bhagwant Sidhu ( Navjot Singh Sidhu ) the CM of Punjab then the game will begin, he also absused congress and said that Cong is going to end pic.twitter.com/tDLuPmfXP1
— NewsBox India (@Newsbox_India) October 8, 2021
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ പരാമര്‍ശിച്ചുകൊണ്ടാണ് സിദ്ദുവിന്‍റെ വാക്കുകള്‍. സര്‍ക്കാരിനെ നയിക്കാന്‍ തന്നെ അനുവദിക്കുകയാണെങ്കില്‍ അത് കൂടുതല്‍ വിജയത്തിലേക്ക് എത്തുമായിരുന്നുവെന്ന് സിദ്ദു പറയുന്നു. നിലവിലെ പ്രതിസന്ധി 2022ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് പറയുന്ന സിദ്ദു മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ് വിഡിയോ.
അതേസമയം സിദ്ദുവിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശിരോമണി അകാലി ദള്‍ രംഗത്തെത്തി. എസ്.സി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയായതില്‍ സിദ്ദുവിന് അസൂയയാണെന്നായിരുന്നു അകാലിദളിന്‍റെ പ്രതികരണം. പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ പരാജയം മറച്ചുവെക്കാന്‍ ദലിത് കാര്‍ഡ് പാര്‍ട്ടി പുറത്തെടുത്തു. ഇത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിക്കുമെന്നും അകാലിദള്‍ വൈസ് പ്രസിഡന്‍റ് ദാല്‍ജിത് സിങ് ചീമ പറഞ്ഞു.
Post Your Comments