Latest NewsNewsIndia

നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കൊലപാതക കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും മുൻമന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. 1988-ലെ വഴക്കിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് വിധി വന്നിരിക്കുന്നത്.

1988 ഡിസംബര്‍ 27-നായിരുന്നു സംഭവം. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു സിദ്ദു. പാട്യാലയലിലെ റോഡ് വക്കില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിദ്ദു, ഗുര്‍ണാം സിംഗിനെ(65) മർദ്ദിക്കുകയായിരുന്നു. ആശുപത്രിയിലായ ഇയാള്‍ പിന്നീട് മരിക്കുകയായിരുന്നു. കേസില്‍ വിചാരണക്കോടതി 1999 സെപ്റ്റംബറില്‍ സിദ്ദുവിനെ വിട്ടയച്ചിരുന്നു.

Also Read:കൃഷ്ണ ജന്മഭൂമി കേസ്: മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

എന്നാല്‍, 2006 ഡിസംബറില്‍ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദര്‍ സിംഗിനെയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മൂന്നുവര്‍ഷം തടവിനു ചണ്ഡീഗഡ് ഹൈക്കോടതി വിധിച്ചു. തുടര്‍ന്ന്, വിധിക്കെതിരെ സിദ്ദു, സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി സിദ്ദുവിന്റെ ശിക്ഷ റദ്ദു ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇതിനെതിരെ ഇപ്പോൾ കൊല്ലപ്പെട്ടയാളുടെ കുടുംബം അപ്പീൽ നൽകുകയായിരുന്നു. കേസില്‍ വാദം കേള്‍ക്കെ, സിദ്ദുവിനെതിരായ ശിക്ഷയെ സര്‍ക്കാര്‍ അഭിഭാഷകര്‍ അനുകൂലിക്കുകയായിരുന്നു. തെളിവുകളനുസരിച്ച് ഗുര്‍ണാംസിങ് മരിച്ചതു ഹൃദയാഘാതം മൂലമല്ലെന്നും തല്ലിനെത്തുടര്‍ന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നും, പഞ്ചാബ് സര്‍ക്കാരിനു വേണ്ടി ഹാജരായ സന്‍റാം സിങ് സാരോണ്‍ കോടതിയില്‍ വാദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button