
തിരുവനന്തപുരം: കൊല്ലം ഷാഫിയുടെ സ്ത്രീവിരുദ്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന നവ്യാനായരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടി വി പ്രോഗ്രാമിൽ ഷാഫി ഒരു പെൺകുട്ടിയോട് ചോദിച്ച ചോദ്യത്തിനാണ് നവ്യാ നായരുടെ മറുപടി.
എനിക്ക് ഇടയ്ക്കിടയ്ക്ക് മുട്ടപ്പോള ഉണ്ടാക്കിത്തരാനും ചട്ടിപ്പത്തിരിയുണ്ടാക്കി തരാനും വെള്ളിയാഴ്ച മാത്രം നല്ല പോത്തിന്റെ ബിരിയാണി ഉണ്ടാക്കാനും നീ വരുന്നോ, എന്നായിരുന്നു ഷാഫിയുടെ ചോദ്യം.
Also Read:ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു ഷാഫിയുടെ ചോദ്യത്തിന് നാവ്യാനായർ മറുപടി പറഞ്ഞത്. അതിന് വീട്ടിലൊരു ജോലിക്കാരിയെ വെച്ചാൽ പോരെ ശാഫീ എന്നായിരുന്നു നവ്യയുടെ മറുപടി. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഷാഫിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും നവ്യയുടെ മറുപടിയ്ക്കാണ് കൂടുതൽ സ്വീകാര്യത ലഭിയ്ക്കുന്നത്.
അതേസമയം, മലയാള ടെലിവിഷൻ ചാനലുകളിൽ അരങ്ങേറുന്ന, സ്ത്രീവിരുദ്ധതയ്‌ക്കെതിരെയും, ജാതി വർഗ്ഗ വിരുദ്ധതയ്ക്കെതിരെയും, ബോഡി ഷെയ്മിങ്ങിനെതിരെയും വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
Post Your Comments