ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് തന്നെ പ്രചോദനമാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണ്‍. പത്ത് ലക്ഷം വീടുകളിലേക്ക് ശുദ്ധജലവും പുനര്‍നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജവും വിതരണം ചെയ്യുന്നതിലൂടെ ലോക നേതാക്കള്‍ക്ക് നരേന്ദ്രമോദി പ്രചോദനമായിരിക്കുകയാണെന്ന് ഡാനിഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ത്രിദിന ഇന്ത്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയതായിരുന്നു മെറ്റ് ഫ്രെഡറിക്സണ്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് മെറ്റ് ഫ്രെഡറിക്സണ്‍ ഇക്കാര്യം അറിയിച്ചത്. ഡെന്‍മാര്‍ക്ക് സന്ദര്‍ശനത്തിനായി തന്റെ ക്ഷണം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഡെന്‍മാര്‍ക്ക് അടുത്ത പങ്കാളിയാണെന്ന് ഫ്രെഡറിക്സണ്‍ നേരത്തെ പറഞ്ഞിരുന്നു.
ഇന്ന് നടന്ന ചര്‍ച്ചയില്‍ നാല് പ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തി ചര്‍ച്ചയില്‍ ‘ഗ്രീന്‍ സ്ട്രാറ്റെര്‍ജിക് പാര്‍ട്ട്നര്‍ഷിപ്പ്’ ഒപ്പുവെച്ചിരുന്നു.
Post Your Comments