KollamLatest NewsKeralaNewsIndia

നൽകിയത് 85 ലക്ഷവും 120 പവനും: കൂടുതൽ ആവശ്യപ്പെട്ട് പീഡനം, യു​വ​തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: യു​വ​തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം സ്വ​ദേ​ശി​നി പ്രീ​തി(29)​യെ​യാ​ണ് ബു​ധ​നാ​ഴ്ച ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അതേസമയം,  യുവതിയുടെ മരണം സ്ത്രീധന പീഡനം മൂലമുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നു.

യുവതിയുടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​ന്മേൽ പോ​ലീ​സ് പ്രീ​തി​യു​ടെ ഭ​ർ​ത്താ​വ് അ​ഖി​ലി​നെ അ​റ​സ്റ്റ് ചെയ്തു. കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽനി​ന്നു മ​ക​ൾ​ക്ക് ക്രൂരമ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യും പ്രീ​തി​യു​ടെ ശരീ​ര​ത്തി​ൽ മ​ർ​ദ​ന​ത്തി​ന്‍റെ പാടുകളുണ്ടായിരുന്നുവെ​ന്നും മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന്‍ ജനതയ്ക്ക് അറിയാം: പാകിസ്ഥാനെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി

അ​ഞ്ച് വ​ർ​ഷം മുൻപ് ഏ​ക​ദേ​ശം 85 ല​ക്ഷം രൂ​പ​യും 120 പ​വ​നും സ്ത്രീ​ധ​ന​മാ​യി ന​ൽ​കിയായിരുന്നു പ്രീ​തി​യു​ടെ​യും വി​വാ​ഹം നടത്തിയത്. എ​ന്നാ​ൽ, കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലും അ​മ്മ​യും പ്രീ​തിയെ നിര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button