ന്യൂഡൽഹി: വിദേശസഞ്ചാരികൾക്ക് ഒക്‌ടോബർ 15 മുതൽ ഇന്ത്യ വിസ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചാർട്ടേഡ് വിമാനത്തിൽ രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികൾക്കാണ് ഇന്ത്യ ഒക്‌ടോബർ 15 മുതൽ വിസ നൽകുന്നത്. നവംബർ 15മുതൽ സാധാരണ വിമാനങ്ങളിലെത്തുന്നവർക്കും പ്രവേശനം നൽകും. രാജ്യത്തെ സാമ്പത്തിക രംഗത്ത് വിനോദസഞ്ചാരത്തിലൂടെ ഉണർവുണ്ടാക്കാനാണ് നടപടി.
ഒന്നര വർഷം മുമ്പ് കഴിഞ്ഞ വർഷം മാർച്ചിലാണ് വിസ അനുവദിക്കുന്നത് നിർത്തിയിരുന്നത്. ലോക്ഡൗൺ അവസാനിച്ചപ്പോൾ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങിയിരുന്നു. എന്നാൽ എയർ ബബിൾ കരാർപ്രകാരമുള്ള അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് നടക്കുന്നത്.
Post Your Comments