അമേടി: സർക്കാർ സ്കൂളിൽ ദളിത് വിദ്യാർത്ഥികളോട് അനീതിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ സ്‌കൂളുകളിലാണ് ജാതി അടിസ്ഥാനത്തില്‍ കുട്ടികളില്‍ വിവേചനം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് ദളിത് വിദ്യാര്‍ഥികള്‍ പ്രത്യേക വരിയില്‍നില്‍ക്കണം. മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം വരിനില്‍ക്കാനോ ഭക്ഷണം വാങ്ങി കഴിക്കാനോ ദളിത് വിദ്യാര്‍ഥികളെ അനുവദിക്കില്ല, എന്നാണ് പരാതിയിൽ പറയുന്നത്.
Also Read:ജനപക്ഷത്തു നിന്നുവേണം പൊലീസുകാർ പ്രവർത്തിക്കേണ്ടത്: താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ
സംഭവത്തില്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഗ്രാംപൂര്‍ പ്രദേശത്തെ ഗഡേരി പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ കുസും സോണിക്കെതിരെയാണ് എഫ് ഐ ആര്‍ എസ് സി/എസ് ടി നിയമപ്രകാരമാണ് കേസെടുത്തതെന്ന് ജില്ല മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ അറിയിച്ചു. മാത്രമല്ല, പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാനും ശിക്ഷ അധികാരിയോട് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ഉത്തരവിട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യയിലെ പലയിടങ്ങളിലും ഇത്തരത്തിലുള്ള വിവേചനങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. ദളിത് വിദ്യാർത്ഥികളോടുള്ള സമൂഹത്തിന്റെ പെരുമാറ്റത്തിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നും മാധ്യങ്ങൾ വിലയിരുത്തുന്നു.
Post Your Comments