റോം: യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ ഇറ്റലിയെ തകർത്ത് സ്പെയിൻ ഫൈനലിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ചത്. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്.
സ്പെയിനുവേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42-ാം മിനിറ്റിൽ ലിയാണർഡോ ബൊണുച്ചി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി.
Read Also:- നാരങ്ങ അമിതമായി കഴിക്കുന്നവരാണോ? എങ്കിൽ ഒളിഞ്ഞിരിക്കുന്ന ഈ ആരോഗ്യ അപകടങ്ങള്‍ തിരിച്ചറിയുക!
മികച്ച പന്തടക്കത്തോടെ കളം ഭരിക്കുന്ന സ്പെയിനിനെയാണ് കളിയിൽ കണ്ടത്. ഇറ്റലിയുടെ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം നടത്തിയ സ്പെയിൻ പതിനഞ്ചാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ആദ്യ ഗോൾ നേടി. തുടർന്ന് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് രണ്ടാം ഗോളും നേടി സ്പെയിനിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കരുത്തരായ ബെൽജിയം ഫ്രാൻസിനെ നേരിടും.
Post Your Comments