മാഞ്ചസ്റ്റർ: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. കരുത്തരായ ജര്‍മ്മനി ഇംഗ്ലണ്ടിനെയും, ഹംഗറി ഇറ്റലിയെയും നേരിടും. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. മരണഗ്രൂപ്പായ സിയില്‍ നിന്ന് ആര് പുറത്ത് പോകുമെന്ന ആശങ്കയിലാണ് ആരാധകര്‍. മൂന്ന് മുന്‍ ലോക ചാമ്പ്യന്മാരുള്ള ഗ്രൂപ്പില്‍ ഹംഗറിയാണ് നിലവില്‍ ഒന്നാമത്. ജര്‍മ്മനിയും ഇറ്റലിയും ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ഹംഗറിയോട് തോറ്റു.
ജര്‍മ്മനിക്കെതിരെ ഇറങ്ങുമ്പോള്‍ ജയമല്ലാതെ മറ്റൊരു ഫലവും ഇംഗ്ലണ്ട് ആഗ്രഹിക്കുന്നില്ല. ആക്രമിച്ച് കളിക്കാനാണ് ഗാരത് സൗത്ത് ഗേറ്റ് താരങ്ങള്‍ക്ക് നല്കുന്ന ഉപദേശം. ബ്രസീലും ജര്‍മ്മനിയും എന്നും വെല്ലുവിളിയായ കളാണെന്ന് സൗത്ത് ഗേറ്റ് വ്യക്തമാക്കി. പരിക്കേറ്റതിനാല്‍ പ്രതിരോധ താരങ്ങളായ മാര്‍ക് ഗേയിയും ഫിക്കായോ ടൊമോറിയും ഇന്ന് ഇംഗ്ലണ്ട് നിരയിലുണ്ടാവില്ല.
Read Also:- കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ!
തുടരെ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ജര്‍മ്മനിയുടെ മുന്നേറ്റം. തോമസ് മുള്ളര്‍, തിമോ വെര്‍ണര്‍, സെര്‍ജ് ഗ്നാബ്രി, ലെറോയ് സാനെ, ജോഷ്വാ കിമ്മിച്ച്, അന്റോണിയോ റൂഡിഗര്‍, മാനുവല്‍ ന്യൂയർ തുടങ്ങി സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഹംഗറിയെ നേരിടാനിറങ്ങുന്ന ഇറ്റലിക്കും ജയിച്ചേ തീരൂ. ലോകകപ്പ് യോഗ്യത കൈവിട്ട ഇറ്റലി ഫൈനലിസിമയില്‍ അര്‍ജന്റീനയോടും തോറ്റിരുന്നു. നേഷന്‍സ് ലീഗ് മാത്രമാണ് ഈ വര്‍ഷം ഇറ്റലിയുടെ പ്രതീക്ഷ.
Post Your Comments