മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പൻ പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കരുത്തരായ സ്‌പെയിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. സ്‌പെയിനിലെ സെവിയയിലാണ് മത്സരം. പരിക്കേറ്റ അയ്മറിക് ലപ്പോര്‍ട്ടയും പെഡ്രിയും ഡേവിഡ് ഡിഹിയയും ഇല്ലാതെയാണ് സ്പെയിൻ ഇറങ്ങുന്നത്. റൂബന്‍ ഡിയാസ് പോര്‍ച്ചുഗല്‍ നിരയിലും ഉണ്ടാവില്ല.
ഗാവി, അല്‍വാരോ മൊറാട്ട, ഫെറാന്‍ ടോറസ് എന്നിവരെയാണ് സ്പെയിൻ മുന്നേറ്റ നിരയില്‍ അണിനിരത്തുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഡീഗോ ജോട്ടയും പോര്‍ച്ചുഗലിന്റെ മുന്നേറ്റനിരയിലെത്തും. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെയും, സ്ലോവേനിയ സ്വീഡനെയും നേരിടും.
Read Also:- അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട
അതേസമയം, ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഇന്ന് സൗത്ത് കൊറിയയെ നേരിടും. സോളിലെ ലോകകപ്പ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം. പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പർ താരം നെയ്മര്‍ കൊറിയക്കെതിരെ കളിച്ചേക്കില്ല. സഹതാരവുമായി കൂട്ടിയിടിച്ച് നെയ്മറുടെ കാലിന് പരിക്കേറ്റിരുന്നു.
Post Your Comments