വിയന്ന: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ജയം. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. 33-ാം മിനിറ്റില്‍ ജാവോ കാന്‍സെലോയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം ഗോണ്‍സാലോ ഗെഡസ് ലീഡുയര്‍ത്തി. മൂന്ന് കളിയില്‍ ഏഴ് പോയിന്റുമായി പോര്‍ച്ചുഗലാണ് ഗ്രൂപ്പില്‍ ഒന്നാമത്.
അതേസമയം, നേഷന്‍സ് ലീഗിൽ സ്വിറ്റ്‌സര്‍ലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. പതിമൂന്നാം മിനുറ്റില്‍ പാബ്ലോ സറാബിയ ആണ് ഗോള്‍ നേടിയത്. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് സെര്‍ബിയ തോല്‍പ്പിച്ചു. ലൂക്കാ ജോവിച്ചാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. നോര്‍വെയെ സ്ലൊവേനിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ!
യുവേഫ നേഷന്‍സ് ലീഗില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ഇന്ന് ഓസ്ട്രിയയെ നേരിടും. രണ്ട് കളിയില്‍ ഒരു പോയിന്റ് മാത്രമുള്ള ഫ്രാന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കുമായി ഏറ്റുമുട്ടും. ഫ്രാന്‍സിനെയും ഓസ്ട്രിയയെയും തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് ഡെന്‍മാര്‍ക്ക് ഇറങ്ങുക. ക്രൊയേഷ്യക്ക് രണ്ട് കളിയില്‍ ഒരു പോയിന്റ് മാത്രമാണുള്ളത്.
Post Your Comments