Latest NewsNewsIndia

ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല: നരേന്ദ്ര മോദി

ന്യൂഡൽഹി : രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ പൊതുജീവിതത്തിലെ യാത്ര ആരംഭിക്കുന്നത് പതിറ്റാണ്ടുകൾക്ക് മുൻപാണ്. 2001-ലാണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. അതിന് ശേഷം ജനങ്ങളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായിരിക്കുകയാണ്. പക്ഷേ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നത് തന്റെ സ്വപ്‌നത്തിൽ പോലും ഇല്ലായിരുന്നു. ഇതിന് താൻ ജനങ്ങളോട് നന്ദി പറയുകയാണ്’- പ്രധാനമന്ത്രി പറഞ്ഞു.

എയിംസിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഋഷികേശിൽ എത്തിയത്. പിഎം-കെയേഴ്‌സ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. തന്റെ 21-ാം വയസ്സിലാണ് ആദ്യമായി ഋഷികേശിൽ എത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പിഎസ്എ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്ന നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also  :  ദീര്‍ഘനേരം ഉറങ്ങുന്നതിലൂടെ ഈ രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കും!

കോവിഡിനെ രാജ്യം മികച്ച രീതിയിൽ പ്രതിരോധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിൽ രാജ്യത്തിന്റെ കഴിവ് അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാനായി കഴിഞ്ഞു എന്നും പ്രധാനമന്ത്രി പറഞ്ഞു. മാസ്‌കുകളും കിറ്റുകളും ഇറക്കുമതി ചെയ്യുന്ന അവസ്ഥയിൽ നിന്നും അവ സ്വയം ഉണ്ടാക്കുന്ന സ്ഥിതിയിലേക്ക് രാജ്യത്ത് എത്തി. ഇറക്കുമതി ചെയ്യേണ്ട സാഹചര്യത്തിൽ നിന്ന് മാറി, മറ്റ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് സാധനങ്ങൾ കയറ്റുമതി ചെയ്യാൻ രാജ്യം പര്യാപ്തമായി എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button