കൊല്ലം: മൊബൈൽ ഫോൺ വഴി അക്കൗണ്ട് വിവരങ്ങൾ ചോർത്താനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ മുതിർന്ന പൗരനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം. വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് പരാതിക്കാരന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നമ്പരിലേക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചു. വ്യോമസേന മുൻ ഉദ്യോഗസ്ഥനും അഭിഭാഷകനുമായ ശൂരനാട് തെക്കേഭാഗത്ത് വീട്ടിൽ ജോർജ് വർഗീസ് (70) ആണ് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്.
Also Read: പാട്ടത്തിനു നൽകിയ ഭൂമി ഉപയോഗിച്ചില്ല: പാലക്കാട്ടെ 226 ഏക്കർ ഭൂമി തിരിച്ചെടുക്കാനൊരുങ്ങി കിൻഫ്ര
കെവൈസി സംബന്ധിച്ച പ്രശ്നം മൂലം അക്കൗണ്ട് ബ്ലോക്കായി എന്ന് പറഞ്ഞ് ഫോൺ കോളുകൾ എത്തി. ബാങ്ക് അക്കൗണ്ട് നമ്പർ പറയാൻ പറഞ്ഞപ്പോൾ പാസ്ബുക്കുമായി തന്റെ ഒരു സ്റ്റാഫിനെ ബാങ്ക് ശാഖയിലേക്കു വിടാമെന്നു തോമസ് പറഞ്ഞു. വിളിക്കുന്നയാൾക്ക് അതു സമ്മതമായിരുന്നില്ല. സംസാരിക്കുന്നത് ഇംഗ്ലിഷ് ആണെങ്കിലും ഉത്തരേന്ത്യൻ ഗ്രാമീണശൈലി തിരിച്ചറിഞ്ഞു. സുഹൃത്തുക്കൾ നടത്തുന്ന അനാഥാലയത്തിന്റെ ചെലവുകൾക്കു വേണ്ടിയുള്ള അക്കൗണ്ടിൽ നിന്നാണ് പണം തട്ടാൻ ശ്രമമുണ്ടായത്.
ഫോൺ വച്ച് ഏതാനും മിനിറ്റുകൾക്കു ശേഷം, സുഹൃത്തുക്കുൾക്കും ബന്ധുക്കൾക്കുമെല്ലാം ജോർജ് വർഗീസിന്റെ ഫോൺ നമ്പറിൽ നിന്ന് വാട്ട്സാപ്പിൽ അശ്ലീലചിത്രങ്ങൾ വന്നു തുടങ്ങി. പലരും തെറ്റിദ്ധരിച്ച് പല ഗ്രൂപ്പുകളിൽ നിന്നും ജോർജ് വർഗീസിനെ പുറത്താക്കുകയും ചെയ്തു. അഭിഭാഷകരുടെ ഗ്രൂപ്പിലും ഫാമിലി ഗ്രൂപ്പിലും സന്ദേശങ്ങൾ എത്തി. സുഹൃത്തുക്കളിൽ ചിലർ വിളിച്ച് അവരുടെ ഫോണിൽ അശ്ലീലചിത്രങ്ങൾ വന്നതായി പറയുമ്പോഴാണ് വിവരം അറിയുന്നത്. തുടർന്നാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Post Your Comments