22കാരന്റെ മരണത്തെക്കുറിച്ചു അഷ്റഫ് താമരശ്ശേരി സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. പ്രവാസിയായ യുവാവ് റൂമില്‍ ആരുമില്ലാത്ത സമയം നോക്കി ഫാനില്‍ കെട്ടിതൂങ്ങുകയായിരുന്നു. നാട്ടില്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന മകനെ ആ ബന്ധം ഇല്ലാതാക്കുവാന്‍ മാതാപിതാക്കള്‍ ഒരു ബന്ധുവിന്റെ സഹായത്താല്‍ മകനെ ഗള്‍ഫിലേക്ക് പറഞ്ഞ് അയക്കുകയായിരുന്നെന്ന് അഷ്‌റഫ് കുറിപ്പില്‍ പറയുന്നു
കുറിപ്പ് പൂര്‍ണ്ണരൂപം
നാട്ടില്‍ നിന്ന് വന്നതിന് ശേഷം എനിക്ക് ലഭിച്ച ആദൃ ഫോണ്‍ കോള്‍ ഒരു ചെറുപ്പക്കാരന്‍ ആത്മഹതൃ ചെയ്തുവെന്നാണ്. ഒരു വ്യക്തി മരിച്ച് പോയതിനാല്‍ ആ ചെറുപ്പക്കരന്റെ പേരോ,നാടോ ഞാന്‍ ഇവിടെ എഴുതുന്നില്ല.പക്ഷെ ഇന്നത്തെ യുവത്വം എങ്ങോട്ടാണ് എന്നത് എന്നെ വല്ലാതെ ആശങ്കയിലാക്കുന്നു. കാരണം എനിക്കുംഈ പ്രായത്തിലുളള മക്കളുണ്ട്.22 വയസ്സുളള ഒരു ചെറുപ്പക്കാരനാണ് ആത്മഹതൃ ചെയ്തത്. പ്രണയ നെെരാശ്യമാണ്. നാട്ടില്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന മകനെ ആ ബന്ധം ഇല്ലാതാക്കുവാന്‍ മാതാപിതാക്കള്‍ ഒരു ബന്ധുവിന്റെ സഹായത്താല്‍ മകനെ ഗള്‍ഫിലേക്ക് പറഞ്ഞ് അയക്കുകയായിരുന്നു. ഇവിടെ വന്നതിന് ശേഷം ആ പെണ്‍കുട്ടിയുമായി ഫോണിലൂടെ മറ്റും സംസാരിച്ച് വഴക്കിട്ടതിന് ശേഷം റൂമില്‍ ആരും ഇല്ലാത്ത സമയം നോക്കി ഫാനില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.കഴിഞ്ഞയാഴ്ച കേരളത്തില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നത്പോലെ,ഇന്ന് മറ്റൊരു തരത്തില്‍ ,പെണ്‍കുട്ടി അടുത്ത് ഇല്ലാത്തതിനാല്‍ സ്വയം ആത്മഹത്യ ചെയ്ത് പ്രതികാരം വീട്ടുന്നു. എവിടെയാണ് നമ്മുടെ യുവത്വം ചെന്ന് അവസാനിക്കുന്നത്.
സാമൂഹികമാധ്യമങ്ങള്‍ ആശയവിനിമയ മേഖലയില്‍ വന്‍ പുരോഗതിയാണ് സൃഷ്ടിച്ചതെങ്കിലും മാനുഷിക ബന്ധങ്ങളില്‍ അവയുണ്ടാക്കിയ വിള്ളലുകള്‍ ആഴമേറിയതാണ്.പരസ്പരം ആര്‍ക്കും സംസാരിക്കുവാന്‍ സമയം ഇല്ല.കൗമാരക്കാരായ നമ്മുടെ മക്കളെ ശ്രദ്ധിക്കുവാനോ, അവര്‍ക്ക് വേണ്ട രീതിയിലുളള ഉപദേശങ്ങള്‍ നല്‍കാനോ മാതാപിതാക്കള്‍ സമയം കണ്ടെത്തുന്നില്ല. നമ്മുടെ മക്കളുടെ പ്രശ്നങ്ങള്‍ നമ്മള്‍ തിരിച്ചറിയുക. അവരെ കുറ്റപ്പെടുത്താതെ ചേര്‍ത്ത് നിര്‍ത്തുക. ദെെവികമായ ചിന്തകള്‍ അവരിലേക്ക് എത്തിക്കുക. സമൂഹത്തിലെ നന്മയും തിന്മയും അവരെ ബോധ്യപ്പെടുത്തുക. നാടിനും ദേശത്തിനും നന്മ ചെയ്യുന്ന മക്കളായി വളര്‍ത്തുവാന്‍ ശ്രമിക്കുക.ഓര്‍ക്കുക,എന്തും നഷ്ടപ്പെട്ടതിന് ശേഷം ഓര്‍ത്ത് ദുഃഖിച്ചിട്ട് കാരൃമില്ല.
Post Your Comments