Latest NewsKeralaNewsGulf

കാത്തിരിപ്പിനൊടുവില്‍ ഉറ്റവരെ ഗൾഫിലെത്തിച്ചു, അന്നുതന്നെ പ്രവാസിയുടെ മരണം: നോവായി കുറിപ്പ്

ഉറ്റവരെ തങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കാത്ത പ്രവാസികൾ ഉണ്ടാകില്ല. എന്നാല്‍ അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയപ്പെട്ടവരെ തന്‍റെ അടുത്തേയ്ക്ക് കൊണ്ടുവന്ന പ്രവാസിയുടെ കഥ സോഷ്യൽ മീഡിയയിൽ നോവായി മാറുന്നു. ഉറ്റവരെ ഗൾഫിലെത്തിച്ച അന്ന് തന്നെ മരണപ്പെട്ട പ്രവാസിയുടെ കഥ, പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരിൽ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിൽ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങൾ കടന്ന് പോകവേ. ദുഖത്തിന്റെ ദൂതുമായി മരണത്തിന്റെ മാലാഖയെത്തി. കുടുംബം നാട്ടിൽ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നെഞ്ച് വേദനയോടെ ഹൃദയഘാതത്തിന്റെ രൂപത്തിൽ ഇദ്ദേഹത്തെ മരണം പിടികൂടുകയായിരുന്നു. മരണം വാതിൽക്കലെത്തിയാൽ പിന്നെ കൂടെ പോവുകയല്ലാതെ മറ്റൊരു വഴിയും ഇല്ല. ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ സന്തോഷ നിമിഷങ്ങൾ എത്ര പെട്ടന്നാണ് ദുഖത്തിലേക്ക് വഴിമാറിയത്. ചില മരണങ്ങൾ ഇങ്ങിനെയാണ് ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും. വല്ലാത്ത വേദനകൾ സമ്മാനിക്കും. സങ്കടക്കടൽ തീർക്കും.

നമ്മിൽ നിന്നും മരണപ്പെട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button