തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളെ പെരുവഴിയിലാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും 1,95,686 അപേക്ഷകര്‍ പുറത്തുതന്നെ. പരാതികളും പ്രതിഷേധങ്ങളും ഉയർന്നിട്ടും സീറ്റ് ക്ഷാമത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. വിദ്യാർഥികളുടെ ഭാവിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ ഇനി അവശേഷിക്കുന്നത് കേവലം 655 സീറ്റുകള്‍ മാത്രം. 4,65,219 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളും പൂര്‍ത്തിയായപ്പോള്‍ 2,69,533 പേര്‍ക്കാണ് പ്രവേശനം ഉറപ്പായത്. രണ്ടാം അലോട്ട്മെന്റോടെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലെ 99.76 ശതമാനം മെറിറ്റ് സീറ്റുകളും നികത്തപ്പെട്ടുകഴിഞ്ഞു.
അതേസമയം, സീറ്റ് ക്ഷാമത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിദ്യാഭ്യാസ മന്ത്രിയ്ക്കെതിരെ വിമർശനങ്ങൾ കനക്കുകയാണ്.
Post Your Comments