Latest NewsNewsInternationalCrime

കാമുകിയുടെ ദുര്‍മന്ത്രവാദം: രക്ഷനേടാനുള്ള മന്ത്രവാദം ഫലിച്ചില്ല, യുവാവ് കോടതിയില്‍

കാലിഫോര്‍ണിയ: കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദിനിയെ സമീപിച്ച അമേരിക്കന്‍ യുവാവ് തൃപ്തനല്ല അതിനാൽ യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയക്കാരനായ മൗറോ റെസ്‌ട്രെപോയാണ് മന്ത്രവാദം ഫലിച്ചില്ലെന്ന് ആരോപിച്ച് കാലിഫോര്‍ണിയ കോടതിയെ സമീപിച്ചിരിക്കുന്നത്.

Also Read: അഴീക്കൽ കടപ്പുറത്ത് കരയ്ക്കടിഞ്ഞത് തിമിം​ഗലത്തിന്റെ ജഡം, പോസ്റ്റ്മോ‍‍ർട്ടം പുരോഗമിക്കുന്നു

പ്രശ്‌നത്തിന്റെ തുടക്കം ഒരു പ്രേമത്തിലാണ്. കാമുകിയുമായി വേർപിരിഞ്ഞ ശേഷം, തനിക്ക് അസാധാരണമായ ചില മാറ്റങ്ങള്‍ സംഭവിച്ചതായി മൗറോ കണ്ടെത്തി. അതിനാൽ തന്റെ ജീവിതത്തിൽ കുഴപ്പങ്ങളൊന്നും വരാതിരിക്കാനുള്ള മന്ത്രവാദം ചെയ്യാൻ അയാള്‍ തീരുമാനിച്ചു. ‘സോഫിയ ആഡംസ് എന്ന സ്ത്രീയെ ഞാന്‍ ഗൂഗിളിലൂടെ കണ്ടെത്തി. സൈക്കിക് ലവ് സ്‌പെഷ്യലിസ്റ്റ് എന്നായിരുന്നു സോഫിയ സ്വയം വിശേഷിപ്പിച്ചത്. പി എച്ച്ഡി ലൈഫ് കോച്ച് എന്നായിരുന്നു മറ്റൊരു വിശേഷണം. എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രൊഫഷനല്‍ മികവ് അവര്‍ക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ സോഫിയയുമായി കൂടിക്കാഴ്ച നടത്തി’- പരാതിയില്‍ യുവാവ് പറയുന്നു.

പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ശാപത്തിനു പിന്നില്‍ മൗറോയുടെ പഴയ കാമുകിയാണെന്ന് സോഫിയ പറഞ്ഞു. അവര്‍ മൗറോയ്‌ക്കെതിരെ ഒരു ദുര്‍മന്ത്രവാദിയെ സമീപിച്ചിട്ടുണ്ട്. അതിനാൽ ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്താലേ ഈ ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടാനാവൂ. അതിന് തനിക്ക് 5,100 ഡോളര്‍ (3.8 ലക്ഷം രൂപ ) പ്രതിഫലം തരേണ്ടി വരുമെന്നും അവർ പറഞ്ഞതായും അത് താൻ നൽകിയതായും യുവാവ് പരാതിയിൽ പറഞ്ഞിരിക്കുന്നു. മന്തവാദം ഫലിച്ചില്ല എന്നതു മാത്രമല്ല, വിശ്വാസ വഞ്ചന നടത്തി, തട്ടിപ്പ് നടത്തി തുടങ്ങി മറ്റ് കുറ്റങ്ങളും മൗറോയുടെ പരാതിയിലുണ്ട്. മന്ത്രവാദിനിയുടെ ഭര്‍ത്താവും കുട്ടികളും കൂടി ഇതില്‍ കണ്ണികളാണെന്നും അയാള്‍ പറയുന്നുണ്ട്. കാമുകിയുടെ ശാപം അതേ പടി നിലനില്‍ക്കുന്നതിനാല്‍, മന്ത്രവാദി 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇയാളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button