ആലപ്പുഴ: എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്‍ രാജീവന്‍. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് അമ്പലപ്പുഴ പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ ഒന്ന് വ്യാജമെന്ന് സഹോദരന്‍ ആരോപിച്ചു. എസ്എന്‍ഡിപി യോഗം പുറക്കാട് 796 നമ്പര്‍ ശാഖ സെക്രട്ടറി സി. രാജുവിനെയാണ് ശാഖാ കോണ്‍ഫറന്‍സ് ഹാളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഴിമതി നടത്താന്‍ രാജുവിനെ പ്രേരിപ്പിക്കുകയും മുന്‍ ഭരണ സമിതി അംഗങ്ങള്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സഹോദരന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് രാജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരം വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളും ശാഖാ ഭാരവാഹികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 11.30 ഓടെ ശാഖാ കോണ്‍ഫറന്‍സ് ഹാളില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാഖയിലെ വിമത വിഭാഗം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് അമ്പലപ്പുഴ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 9 വര്‍ഷമായി ശാഖ സെക്രട്ടറിയായിരുന്നു സി രാജു. സത്യസന്ധമായി പ്രവര്‍ത്തിച്ചിരുന്ന തന്റെ വിധി ഇതാണെന്നും മൃതദേഹം ശാഖ പൊതുദര്‍ശനത്തിന് വയ്ക്കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പഴയ ഭാരവാഹികളുടെ പേരുകളും ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.
Post Your Comments