ThiruvananthapuramLatest NewsKeralaNattuvarthaNews

പ്ലസ് വണ്‍ അലോട്മെന്റിൽ ആശങ്ക വേണ്ട: വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ പരാതി പ്രളയം

ഇടതുപക്ഷാനുകൂലികള്‍ അടക്കമുള്ളവരാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്

തിരുവനന്തപുരം: പ്ലസ് വണ്‍ അലോട്മെന്‍റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ പരാതിപ്രവാഹം. മികച്ച ഗ്രേഡുണ്ടായിട്ടും ആവശ്യപ്പെട്ട സീറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. ആശങ്ക വേണ്ടെന്ന മന്ത്രിയുടെ കുറിപ്പില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടേയും ആശങ്ക വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങള്‍. ഇടതുപക്ഷാനുകൂലികള്‍ അടക്കമുള്ളവരാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.

ഏകജാലക സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നും കൂടുതല്‍ കുട്ടികള്‍ ചേരാന്‍ ആഗ്രഹിക്കുന്ന സയന്‍സ് കോഴ്സിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും നിരവധിപ്പേര്‍ ആവശ്യപ്പെടുന്നു. അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകണമെങ്കിൽ 1,31,996 സീറ്റ് വേണ്ടി വരുമെന്നും എന്നാൽ അത്രയും സീറ്റുകളില്ലെന്നും നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പോളിടെക്നിക്കിലും വോക്കഷണൽ ഹയർ സെക്കണ്ടറിയിലും ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലസ് വൺ അലോട്ട്മെൻറ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി മുൻപ് വാദിച്ചിരുന്നത്. എന്നാൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പോലും ആഗ്രഹിച്ച വിഷയം പഠിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button