കൊച്ചി: മാതാപിതാക്കൾ മരണപ്പെട്ടാലും ഇനി പാസ്പോർട്ടിൽ തെറ്റായ പേരുകൾ തിരുത്താമെന്ന് ഹൈക്കോടതി. രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കിയാലാണ് തെറ്റായ രീതിയില്‍ പാസ്പോര്ട്ടില് രേഖപ്പെടുത്തിയ അവരുടെ പേരുകള്‍ തിരുത്താന്‍ അനുവദിക്കണമെന്ന് ഹൈകോടതി വ്യക്തമാക്കിയത്.
കണ്ണൂര്‍ സ്വദേശി ദീപ്ന സെബാസ്റ്റ്യന്‍ നല്കിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. പാസ്പോര്‍ട്ടിലെ ജനനത്തീയതിയും പിതാവിന്റെ പേരും തിരുത്തണമെന്ന ദീപ്നയുടെ ആവശ്യം പാസ്പോര്‍ട്ട് അധികൃതര്‍ നിഷേധിച്ചതിനെതിരെയായിരുന്നു ഹർജി.
മരിച്ചു പോയ പിതാവിന്റെ പേരും ജനനത്തീയതിയും പാസ്സ്പോർട്ടിൽ തെറ്റായി രേഖപ്പെടുത്തിയത് അടുത്തിടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ദീപ്ന പേര് തിരുത്തലിനു അപേക്ഷ നൽകിയത്. എന്നാല്‍, മരിച്ചുപോയവരുടെ പേര് പാസ്പോര്ട്ടില് തിരുത്താന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു.
തുടർന്ന് ദീപ്ന സമർപ്പിച്ച ഹർജിയിലാണ് നിയമം മാറ്റി എഴുതാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments