ThiruvananthapuramKannurKeralaNattuvarthaLatest NewsNewsIndia

പാസ്പോർട്ടിലെ മരണപ്പെട്ട മാതാപിതാക്കളുടെ തെറ്റായ പേരുകൾ തിരുത്താം: നിയമം തിരുത്തിയെഴുതി ഹൈക്കോടതി

കൊ​ച്ചി: മാതാപിതാക്കൾ മരണപ്പെട്ടാലും ഇനി പാസ്പോർട്ടിൽ തെറ്റായ പേരുകൾ തിരുത്താമെന്ന് ഹൈക്കോടതി. രേ​ഖാ​മൂ​ല​മു​ള്ള തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ലാണ് തെ​റ്റാ​യ രീ​തി​യി​ല്‍ പാ​സ്​​പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ അ​വ​രു​​ടെ പേ​രു​ക​ള്‍ തി​രു​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി വ്യക്തമാക്കിയത്.

Also Read:പാകിസ്ഥാൻ ഭീകരരെ രക്തസാക്ഷികളാക്കി ചിത്രീകരിക്കുന്നു: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ ആഞ്ഞടിച്ച്‌ ഇന്ത്യ

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ദീ​പ്ന സെ​ബാ​സ്​​റ്റ്യ​ന്‍ ന​ല്‍​കി​യ ഹ​ർജി അ​നു​വ​ദി​ച്ചാ​ണ് ജ​സ്​​റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ന്റെ ഉ​ത്ത​ര​വ്. പാ​സ്‌​പോ​ര്‍​ട്ടി​ലെ ജ​ന​ന​ത്തീ​യ​തി​യും പി​താ​വിന്റെ പേ​രും തി​രു​ത്ത​ണ​മെ​ന്ന ദീപ്നയുടെ ആ​വ​ശ്യം പാ​സ്‌​പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ച​തി​നെ​തി​രെയായിരുന്നു ഹർജി.

മരിച്ചു പോയ പി​താ​വിന്റെ പേ​രും ജ​ന​ന​ത്തീ​യ​തി​യും പാസ്സ്പോർട്ടിൽ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ അ​ടു​ത്തി​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ്​ ദീപ്ന പേര് തിരുത്തലിനു അപേക്ഷ നൽകിയത്. എ​ന്നാ​ല്‍, മ​രി​ച്ചു​പോ​യ​വ​രു​ടെ പേ​ര് പാ​സ്‌​പോ​ര്‍​ട്ടി​ല്‍ തി​രു​ത്താ​ന്‍ നി​യ​മ​മി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​ അ​പേ​ക്ഷ ത​ള്ളുകയായിരുന്നു.
തുടർന്ന് ദീപ്ന സമർപ്പിച്ച ഹർജിയിലാണ് നിയമം മാറ്റി എഴുതാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button