
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം. ഇരുപത് രൂപയ്ക്ക് ഊണ് വാങ്ങിയാൽ ചോറ് മാത്രമേയുള്ളൂ, കറികൾ ഒന്നുമില്ല, ഉപ്പേരി പേരിന് മാത്രം, വെള്ളം പോലെ ഒരു ഒഴിച്ചു കറി എന്നാണ് ആക്ഷേപം ഉയരുന്നത്. കോഴിക്കോട് ജില്ലയിലെ ജനകീയ ഹോട്ടലുകളിലാണ് ഇത്തരത്തിൽ നിലവാരമില്ലാത്ത ഭക്ഷണം ലഭിക്കുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Also Read:‘പിന്തുണയും അനുഗ്രഹവും വേണം’ : സന്ദീപ് വചസ്പതി ഇനി ബിജെപി സംസ്ഥാന വക്താവ്
സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇത്തരത്തിൽ വിമർശനങ്ങൾക്ക് വിധേയമാകുന്നത്. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ഭക്ഷണം ആളുകളിലേക്ക് എത്തിയ്ക്കുന്നത്. ചോറ്, അച്ചാർ, പച്ചക്കറി, തോരൻ എന്നിങ്ങനെ ബോർഡിൽ എഴുതി വച്ചിരിക്കുന്നതല്ലാതെ ഊണിനകത്ത് ഒന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കറികൾ എവിടെയെന്നു ചോദിച്ചപ്പോൾ നിലവിൽ ഇരുപത് രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ് കൊടുക്കാൻ കഴിയുന്നില്ല എന്നായിരുന്നു കുടുംബശ്രീ പ്രവർത്തകരുടെ മറുപടി. ഊണ് ഒന്നിന് ഇരുപത് രൂപ ആളുകളിൽ നിന്ന് ഈടാക്കുന്നുണ്ട്. പത്തുരൂപ സബ്‌സിഡിയായി സർക്കാരും നൽകുന്നു. എന്നിട്ടും മുപ്പത് രൂപയ്ക്ക് ബോർഡിൽ കൊടുത്തത് പോലെ കറികൾ നൽകാൻ സാധിക്കുന്നില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Post Your Comments