തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവായി നിയോഗിക്കപ്പെട്ടിരിക്കുന്നു. എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും പ്രതീക്ഷിക്കുന്നുവെന്ന് സന്ദീപ് വചസ്പതി. ഇന്ന് ഉച്ചയോടെയാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയത്. കെ.സുരേന്ദ്രനാണ് സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയത്. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Also Read:മയക്കുമരുന്ന് കിട്ടിയില്ല: കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ അക്രമാസക്തരായി, ഒരാള്‍ കൈഞരമ്പ് മുറിച്ചു
വലിയ മാറ്റങ്ങളോടെയാണ് പട്ടിക പുറത്തു വന്നിരിക്കുന്നത്. അഞ്ച് ജില്ല പ്രസിഡന്‍റുമാരെ മാറ്റിയിട്ടുണ്ട്. കാസര്‍കോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മാറ്റം. ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാരായി തുടരും.
കോൺഗ്രസില്‍നിന്ന് എത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറിയാകും. ജയരാജ് കൈമളാണ് പുതിയ ഓഫിസ് സെക്രട്ടറി. എ.എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്, ഡോ. പ്രമീള, സി. സദാനന്ദന്‍ മാസ്റ്റര്‍, വി.ടി. രമ, വി.വി. രാജന്‍, സി. ശിവന്‍കുട്ടി, പി. രഘുനാഥ്, അഡ്വ. ബി. ഗോപാലകൃഷ്ണന് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.
എം.ടി. രമേശ്, അഡ്വ. ജോര്‍ജ് കുര്യന്‍, സി. കൃഷ്ണ കുമാര്‍, അഡ്വ. പി. സുധീര്‍, എം. ഗണേഷ്, കെ. സുഭാഷ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും. അഡ്വ. ഇ. കൃഷ്ണദാസാണ് ട്രഷറര്‍.
Post Your Comments