തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരാതിക്കാരുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന് സതീശന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന് പണം നല്‍കിയതെന്ന് പരാതിയുണ്ടെന്ന മന്ത്രി പി. രാജീവിന്റെ പരാമര്‍ശത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
ഈ പരാതി തന്നെ വ്യാജമാണെന്ന് പറഞ്ഞ സതീശന്‍ സുധാകരന്‍ അന്ന് എംപിയല്ലെന്നും വ്യക്തമാക്കി. മോന്‍സന്‍ വ്യാജനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഏതെങ്കിലും താരം അവിടെ നില്‍ക്കുമായിരുന്നോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഒരു രാഷ്ട്രീയക്കാരനും തങ്ങളുടെ ഇടപാടില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരന്‍ ടിവി മാധ്യമത്തോട് പറയുന്ന റെക്കോര്‍ഡുണ്ടെന്നും പിന്നെ രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ അത് മാറ്റി പറഞ്ഞെന്നും സതീശന്‍ പറഞ്ഞു. പ്രമുഖ സിനിമാ താരം ശ്രീനിവാസനും പരാതിക്കാരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments