കുവൈറ്റ് സിറ്റി: കോവിഡ് വാക്സിന്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു വരുന്ന വ്യാജ മൊബൈല്‍ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ ചിലരുടെ മൊബൈലിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സന്ദേശം എത്തിയ പശ്ചാത്തലത്തിലാണ് ഹാക്കിങ് സാധ്യതയെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. വ്യക്തി വിവരങ്ങള്‍ നല്‍കിയ ശേഷം വാക്സിന്‍ സര്‍ട്ടിഫിക്കറ്റിനായി ലിങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
ഇത്തരത്തിലുള്ള ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മൊബൈല്‍ ഫോണിലെ അക്കൗണ്ട് വിവരങ്ങളും മറ്റും ഹാക്ക് ചെയ്യപെടാന്‍ കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments