ഓച്ചിറ:മഹാരാഷ്ട്രയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വാനില്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടിച്ചെടുത്തു .നികുതി വെട്ടിച്ചുകടത്താന്‍ നോക്കിയ ഒരു കോടി അറുപതു ലക്ഷം രൂപ വിലവരുന്ന മൂന്നര കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത് . ചങ്ങന്‍കുളങ്ങര ബ്ലോക്ക് ഓഫിസ് ജങ്ഷനില്‍ ശനിയാഴ്ച രാവിലെ 9.30 ഓടെ ആലപ്പുഴ, ചെങ്ങന്നൂര്‍ ജി.എസ്.ടി ഇന്റലിജന്‍സ് സ്‌ക്വാഡ് നമ്പര്‍ രണ്ടിലെ ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്.
9.30 ലക്ഷം രൂപ പിഴ ചുമത്തി സ്വര്‍ണം തിങ്കളാഴ്ച വിട്ടുകൊടുത്തു. ഇന്റലിജന്‍സ് ഡെപ്യൂട്ടി കമീഷണര്‍ വി. അജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം സ്‌റ്റേറ്റ് ടാക്‌സ് ഓഫിസര്‍ ജെ. ഉദയകുമാര്‍, എ.എസ്.ടി.ഒ മാരായ ആര്‍. ഗണേഷ്, ആര്‍. പ്രമോദ്, ഡി. രാജേഷ്. പി.എന്‍. ഷബ്ന, എസ്. രാധിക, കെ.എസ്. സതീഷ് കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Post Your Comments