ന്യൂഡൽഹി: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ കർഷക സമരത്തിനെ മുൻനിർത്തി രാഷ്ട്രീയപാർട്ടികൾ അക്രമ സംഭവങ്ങൾ മനഃപൂർവ്വം സൃഷ്ടിക്കുകയാണോ എന്ന സംശയവുമായി രാഷ്ട്രീയ നിരീക്ഷകർ. ഇന്നലെ നടന്ന ആക്രമണത്തിൽ മരണം 9 ആയിരിക്കുകയാണ്. കേരളത്തിലെ പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തത് കേന്ദ്ര മന്ത്രിയുടെ മകൻ കർഷകർക്കിടയിലേയ്ക്ക് വണ്ടി ഓടിച്ച് കയറ്റി എന്ന് ആയിരുന്നു. എന്നാൽ അതെ മാധ്യമങ്ങൾ ഈ വണ്ടി കത്തിക്കുകയും അതിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരെ തല്ലികൊല്ലുകയും ചെയ്തിരുന്നു എന്നും പറയുന്നുണ്ട്.
ഇപ്പോഴാണ് ഒരു സംശയം ഉടലെടുക്കുന്നത്. വണ്ടിയിൽ കേന്ദ്രമന്ത്രിയുടെ മകൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എങ്ങനെ രക്ഷപെട്ടു എന്നതാണ് ഉയരുന്ന ചോദ്യം. കർഷക സമരം അനിയന്ത്രിതമായി നീട്ടിക്കൊണ്ടു പോകാൻ കോൺഗ്രസും സമാജ് വാദി പാർട്ടിയും ആം ആദ്മിയും ശ്രമിക്കുന്നുണ്ട്. എന്നാൽ മോദി കർഷകരോട് ചർച്ചയ്ക്ക് തയ്യാറാണ് എന്നറിയിച്ചതിന് ശേഷം ,
അമരീന്ദർ സിംഗിനെ മുന്നിൽ നിർത്തി മോദി കർഷക സമരം അവസാനിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ ഈ അക്രമം നടന്നതിനെ സംശയത്തോടെ മാത്രമേ കാണാൻ സാധിക്കൂ എന്നാണ് പുറത്തു വരുന്ന ദൃശ്യങ്ങൾ കാണിക്കുന്നത്.
കർഷകർ എതിർപ്പില്ലാതെ സമരം അവസാനിപ്പിക്കാൻ ഏത് രീതിയിൽ ബില്ലിൽ ഉൾക്കൊള്ളിക്കണം എന്ന റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചതായാണ് വിവരം. ഇതറിഞ്ഞതോടെ ആകെ സർക്കാരിനെതിരെയുള്ള കച്ചിത്തുരുമ്പായി കർഷക സമരത്തെ കാണുന്ന കോൺഗ്രസിനും സമാജ്‌വാദി ആം ആദ്മിക്കും വിറളി പിടിച്ചു എന്നതാണ് സത്യം. ഇതിനായി കേന്ദ്രസർക്കാരിനെതിരെയും , യുപി സർക്കാരിനെതിരെയും
കർഷകരെ ഇളക്കിവിടാനുള്ള ഗൂഡാലോചനയാണീ സംഭവമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, ചില മിഷനറികൾ, കൂടാതെ ഖാലിസ്ഥാനികളും , ഇടതുപക്ഷ സംഘടനകളും, കോൺഗ്രസ്, എസ്പി & ബിഎസ്പി , ആപ് എന്നീ രാഷ്ട്രീയ പാർട്ടികൾക്കും ഈ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ബിജെപി ആരോപണം. യുപി ഉപമുഖ്യമന്ത്രിയെ തടയാനായി കർഷകരുടെ വേഷത്തിൽ മേൽ പറഞ്ഞ പാർട്ടികൾ ക്രിമിനലുകളെ നിർത്തുന്നുവെന്നും ഇവർ ആരോപിക്കുന്നു.
ഉപമുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ബിജെപി പ്രവർത്തകർ ഈ സ്ഥലത്തു കൂടി വരുമ്പോൾ അവരുടെ വണ്ടിയ്ക്ക് കർഷരുടെ വേഷത്തിലുള്ള ക്രിമിനലുകൾ കല്ലെറിയുകയും നാടൻ തോക്കുപയോഗിച്ച് വെടിവെക്കുകയുമായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ഇതോടെ
വണ്ടി നിയന്ത്രണം വിട്ട് കർഷകർക്കിടയിലേയ്ക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു. തുടർന്ന് വണ്ടിയിലുള്ള ഡ്രൈവർ ഉൾപ്പെടെയുള്ള ആളുകളെ ഈ ആക്രമകാരികൾ തല്ലി കൊല്ലുകയും ചെയ്തു. എന്നാൽ ഇവർ ആരോപിക്കുന്ന കേന്ദ്രമന്ത്രിയുടെ മകൻ എങ്ങനെ രക്ഷപെട്ടു?
മോദിക്കെതിരെയും , യോഗിക്കെതിരെയും രാഷ്ട്രീയ നേട്ടത്തിനിറങ്ങി പാവങ്ങളുടെ ജീവൻ കയ്യിലെടുത്ത് അമ്മാനമാടുകയാണ് ഇവർ. കര്‍ഷക നിയമത്തിലെ വിയോജിപ്പ് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തിയ ദിവസം തന്നെ യുപിയില്‍ ചോരക്കളി നടത്തിയത് ദുരൂഹമാണ്. മാസങ്ങള്‍ നീണ്ട സമരം നിരാശയിലേക്ക് കൂപ്പുകൂത്തുമ്പോഴാണ് അക്രമങ്ങളിലേക്ക് നീണ്ടത്. നേരത്തെ ഹരിയാനാ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇത്തരമൊരു നീക്കം നടത്തിയിരുന്നു.
ബിജെപി നേതാക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും തകര്‍ക്കാനുള്ള പുതിയ നീക്കത്തിന് പിന്നില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പങ്കാളിത്തം വ്യക്തമാണ്. അനിശ്ചിതമായി ദേശീയപാത കീഴടക്കി നടത്തുന്ന സമരത്തെ സുപ്രീം കോടതിയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു കേന്ദ്ര മന്ത്രിയുടെ മകനെതിരെ കൊലപാതകത്തിന് കേസ് എടുക്കുകയും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു യോഗി സർക്കാർ .
യോഗിയുടെ പോലീസ് സ്വന്തം നിലയിൽ കലാപം അന്വേഷിക്കുന്നത് കൂടാതെ ജൂഡീഷ്യൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.ഇതോടെ
കലാപത്തിൽ പങ്കെടുത്തവരും , ഗൂഡാലോചനക്കാരും കുടുങ്ങുകയും ചെയ്യും . അഖിലേഷ് യാദവുമായി അടുപ്പമുള്ള ഒരു സിഖ് നേതാവ് ഈ കലാപ ഗൂഢാലോചനയിൽ ഉണ്ടെന്ന് മരണപ്പെട്ട ഒരു ബിജെപി പ്രവർത്തകന്റെ പിതാവ് പരാതി നൽകി കഴിഞ്ഞു.
Post Your Comments