തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ ചിത്രകാരിയാണ് ജസ്‌ന. ഒരു മുസ്ലിം സമുദായത്തിൽ ജനിച്ച ജസ്‌ന എത്ര മനോഹരമായിട്ടാണ് ശ്രീകൃഷ്ണനെ വരച്ചിട്ടതെന്ന് മലയാളികൾ കൺ നിറയെ കണ്ടതാണ്. ജസ്‌നയും ചിത്രങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലെ താരങ്ങളാണ്. അഞ്ഞൂറിലധികം കൃഷ്ണചിത്രങ്ങള്‍ വരച്ച ജസ്ന സലീമിന് കൃഷ്ണനെ കാണാൻ ഭാഗ്യമുണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ആഴ്ചയാണ് ജസ്‌ന ആദ്യമായി ക്ഷേത്ര ശ്രീകോവിലിൽ ഇരിക്കുന്ന ശ്രീകൃഷ്ണനെ നേരിട്ട് കാണുന്നത്.
കൃഷ്ണനെ വരയ്ക്കാൻ ഇഷ്ടമാണ് എന്നതിനുമപ്പുറം, ജസ്നയുടെ ഉപജീവന മാർഗം കൂടിയാണ് ഇപ്പോൾ ഈ ചിത്രങ്ങൾ. എന്നാൽ ജസ്നയുടെ അമ്മയുടെ അനിയത്തിയുടെ മകൻ ഒരിക്കൽ ജസ്‌നയോടു നീ കൃഷ്ണ ചിത്രം വരയ്ക്കുന്നതിലും നല്ലത് വേശ്യാവൃത്തി ചെയ്യുന്നതാണ് എന്ന് പറഞ്ഞത് അവളെ വലിയ രീതിയിൽ നോവിച്ചിരുന്നു. ഇത്തരത്തിൽ കലയെ കലയായി കാണാത്ത അനേകം പേരുണ്ട് നമുക്കു ചുറ്റുമെന്ന് പലപ്പോഴും പല സംഭവങ്ങളിലും നമ്മൾ കണ്ടറിഞ്ഞതാണ്. ഈ സമീപനത്തെ വലിയ രീതിയിൽ വിമർശിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
മനോജ് കെ ജയന്റെ മക്കത്തെ ചന്ദ്രിക എന്ന പാട്ടിന്റെ കവർ ചിത്രത്തിന് താഴെയാണ് ഇത്തരത്തിൽ വിമർശനങ്ങൾ ഉയർന്നത്. ‘ജസ്‌ന കൃഷ്ണന്റെ ചിത്രം വരച്ചാൽ ഹറാം, മനോജ് കെ ജയൻ മാപ്പിളപ്പാട്ട് പാടിയാൽ ഹരം: കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാർദ്ധം മക്കളെ’ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ചുരുക്കം ചലർ മാത്രമാണ് ജസ്‌നയെ എതിർത്തതെങ്കിൽ ഒരുപാട് പേർ ഈ പെൺകുട്ടിയെ അഭിനന്ദിക്കുകയും ഇവർക്ക് പ്രചോദനമാവുകയും ചെയ്തിട്ടുണ്ട്.
Post Your Comments