News

മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം പങ്കുവെച്ച്‌ വീഡിയോ: പിതാവ് ജീവനൊടുക്കി

വിവാഹ സമയത്തുള്ള 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി.

മലപ്പുറം: സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ ഭര്‍തൃവീട്ടില്‍ പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. മലപ്പുറം മമ്പാട് സ്വദേശിയായ മൂസക്കുട്ടിയാണ് മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം പങ്കുവെച്ച്‌ വീഡിയോ ചിത്രീകരിച്ചശേഷം ആത്മഹത്യ ചെയ്തത്.

‘മകളെ ഭര്‍ത്താവ് അബ്‍ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്‍റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു’ ഇങ്ങനെയാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്. വീടിനു സമീപത്തെ റബര്‍ തോട്ടത്തിലാണ് മൂസക്കുട്ടി തൂങ്ങിമരിച്ചത്. കഴിഞ്ഞ മാസം 23നായിരുന്നു സംഭവം.

മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്‍ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനമായിരുന്നുവെന്ന് ഹിബ പറഞ്ഞു. വിവാഹ സമയത്തുള്ള 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി.

അതും പോരെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്‍ദുള്‍ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അബ്‍ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button